Uncategorized

‘അടിയന്തരാവസ്ഥ കാലത്ത് വാർത്ത കൊടുക്കണോ വേണ്ടയോ തീരുമാനിച്ചത് പൊലീസ്, ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്’: പി രാജീവ്‌

മാധ്യമങ്ങളോട് മുഖ്യമന്ത്രി ആക്രോശിച്ച സംഭവത്തിൽ പ്രതികരണവുമായി പി രാജീവ്. അടിയന്തരാവസ്ഥ കാലത്ത് വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചത് പൊലീസായിരുന്നു എന്നും കേരളത്തിനെ ഒരു അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകാനാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നും രാജീവ് പറഞ്ഞു.

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാൻ സാധിക്കുന്ന ഒരാൾ താൻ മാത്രമാണെന്നാണ് മുഖ്യമന്ത്രി മുൻപ് പറഞ്ഞതെന്നും പി രാജീവ് പറഞ്ഞു. അങ്ങനെ ഒരാളാണ് മാധ്യമങ്ങളോട് വളരെ മോശപ്പെട്ട സമീപനം സ്വീകരിക്കുന്നത്. ചിപൺ വഴി എങ്ങനെ വിമാനം വാടകയ്ക്ക് എടുത്തു എന്നതാണ് പ്രധാനം. സർക്കാരിന് ചിലവില്ലാത്തതിനാൽ ഏത് സ്പോൺസർഷിപ്പും വാങ്ങാം എന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഇതിനു കൃത്യമായ നിയമം ഉണ്ട്. ഭരണഘടനാ ചുമതലയുള്ള ഒരാൾ ഇത്തരം സൗകര്യം ഉപയോഗിക്കാൻ പാടില്ല. ഭരണാഘടനപരമായി കടുത്ത ലംഘനം. അതിന് മറുപടി പറയാൻ പറ്റാത്തതു കൊണ്ടാകാം മുഖ്യമന്ത്രി ഒളിച്ചോടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സൗജന്യം വി ഡി സതീശനുള്ളതല്ല മുഖ്യമന്ത്രി എന്ന പദവിക്കുള്ളതാണെന്നും രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവാകുമ്പോൾ എന്തുകൊണ്ട് സൗജന്യമായി ആരും സമീപിച്ചില്ല. മന്ത്രിമാർ വിദേശത്ത് പോകുന്നത് തെറ്റല്ല. മുൻഗണന അടിസ്ഥാനത്തിൽ മന്ത്രിമാർക്ക് പോകാം. മന്ത്രിമാർ ആരും സംസ്ഥാനത്ത് അവശേഷിക്കാത്ത രീതിയിലാണ് വിദേശയാത്ര. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എന്താണ് പറഞ്ഞതെന്നും ഓർക്കണം. മന്ത്രിമാർ ജനങ്ങളെ വെല്ലുവിളിക്കുന്നു. ജനവിധി എന്തും ചെയ്യാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button