ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം; ജന്തർ മന്തറിൽ പ്രതിഷേധവുമായി എസ്എഫ്ഐ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ജന്തർ മന്തറിലെ പ്രതിഷേധം കനക്കുന്നത്. എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള സംഘടനകളും പ്രക്ഷോഭത്തിന്റെ ഭാഗമായി അണിനിരന്നിട്ടുണ്ട്.
അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ഡിമാൻഡുകളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാറിന് ആര് അധികാരം നൽകിയെന്നും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് നിർത്തണം, എസ്ഐആർ നിർത്തിവയ്ക്കണം, എസ്ഐആറുമായി ബന്ധപ്പെട്ട ഫയൽ കോടതി മേൽനോട്ടത്തിൽ വിളിപ്പിക്കണമെന്നും 2023 തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി തിരികെ കൊണ്ടുവരണമെന്നും ഭേദഗതി പിൻവലിക്കണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നില്ലെന്നും സിജെപി ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെ ഓരോന്നായി തകർത്തുവെന്നും പല സംസ്ഥാനങ്ങളിലും അധികാരം മറിച്ചിട്ടുവെന്നും സിജെപി പ്രതികരിച്ചു.




