Uncategorized

SMA ബാധിതരില്‍ പരീക്ഷണ മരുന്ന്: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ ചൂതാടുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് മെഡിക്കല്‍ ട്രയലിനുള്ള മരുന്ന് നല്‍കിയെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാതാപിതാക്കളുടെ പൂര്‍ണ്ണസമ്മതമില്ലാതെ പരീക്ഷണ ലേബലിലുള്ള മരുന്നുകള്‍ രോഗികളായ കുട്ടികള്‍ക്ക് നല്‍കിയത് നിസ്സാരമായി കാണാനാകില്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആരോഗ്യവകുപ്പിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്നത് ഭീതിതമായ ചോദ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

‘വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുകയുണ്ടായി. പതിവുപോലെ, വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം ഈ വിഷയത്തെയും കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ എല്ലാത്തരത്തിലും തകര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണിത്. ആരോഗ്യവകുപ്പിന്റെ പരാജയം കഴിഞ്ഞ ദിവസം നിയമസഭയില്‍ വകുപ്പുമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നതാണ്. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സര്‍ക്കാര്‍, ഒടുവില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണ്’, പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button