Uncategorized

സൗദി അറേബ്യയിൽ വാഹനാപകടം; മലയാളി യുവാവും ഫിലിപ്പീൻസ് സ്വദേശിയും മരിച്ചു

ദമ്മാം: റിയാദ്​-ദമ്മാം ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും ഫിലിപ്പീൻസ് സ്വദേശിയും മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ എ.സി. പള്ളിക്ക് കിഴക്ക് അൻസില മൻസിലിൽ (വട്ടത്തറ പടീറ്റതിൽ) അഷ്‌റഫി​െൻറയും കുഞ്ഞുമോളുടെയും മകൻ അൻസർ (35) ആണ് മരിച്ചത്​. ദമ്മാമിലെ ‘പ്രിമ ഇവൻറ്​ മാനേജ്മെൻറ്​’ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ദമ്മാമിൽനിന്ന് റിയാദിലേക്ക് ജോലിയാവശ്യാർഥം സുഡാനി പൗരൻ ഓടിച്ചിരുന്ന പിക്കപ്പ് വാനിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പുറകിലേക്ക് ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക്കപ്പിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരു ഫിലിപ്പീൻസ് സ്വദേശിയും മരിക്കുകയും ബംഗ്ലാദേശ് സ്വദേശിയടക്കമുള്ള മറ്റ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് അൻസർ ഗൾഫിലേക്ക് മടങ്ങിയത്. ഭാര്യ: റിസാന. അയാൻ, അദ്നാൻ എന്നിവർ മക്കളാണ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. നിലവിൽ റിയാദ് കിങ്​ സഊദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡൻറ്​ ഷാജി ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻസറി​െൻറ ബന്ധു മാഹീൻ എന്നിവർ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button