Uncategorized

ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറി; ക്ലിനിക് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് ക്ലിനിക്ക് ഉടമ മോശമായി പെരുമാറിയെന്ന് പരാതി. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാർ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയ യുവതി, കൗൺസിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതറിഞ്ഞപ്പോഴാണ് കാസർകോട് സ്വദേശിയായ യുവതിയും പൊലീസിൽ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button