Uncategorized

മീരാഭായി ചാനുവിന് വെള്ളി, അഞ്ചാം ​ദിനത്തിൽ നാല് നേട്ടങ്ങൾ, മെഡൽ വേട്ട തുടർന്ന് ഇന്ത്യ

ഏഷ്യൻ ​ഗെയിംസിന്റെ അഞ്ചാം ​ദിനത്തിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഇന്ന് ഒരു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ ഇന്ത്യ നാലു മെഡലുകളാണ് നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഒരു സ്വർണവും അഞ്ച് വെങ്കലവും അഞ്ച് വെള്ളിയും ഉൾപ്പെടെ 11 ആയി ഉയർന്നു.വനിതകളുടെ വെയിറ്റ്ലിഫ്റ്റിം​​ഗിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. ആകെ 198 കിലോ​​ഗ്രാം ഉയർത്തിയാണ് മീരാഭായ് ചാനു തന്റെ കന്നി ഏഷ്യൻ ​ഗെയിം​സിൽ മെഡൽ നേടിയത്. വനിതാ- പുരുഷ സ്കീറ്റ് ടീമുകളും വെങ്കലം നേടി. റൈസ ധില്ലൻ, പരീനാസ് ധാലിവാല, മഹേശ്വരി ചൗഹാൻ എന്നിവരടങ്ങുന്ന വനിതാ ടീം 384 പോയിന്റുകളോടെയാണ് വെങ്കലം നേടിയത്.അനന്ത്ജീത് സിം​ഗ്, മൈരാജ് അഹമ്മദ് ഖാൻ, ഭവ്തേജ് സിം​ഗ് എന്നിവരടങ്ങുന്ന പുരുഷ ടീമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. പുരുഷ സിം​ഗിൾസ് ഫൈനലിൽ പൊരുതി തോറ്റെങ്കിലും സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ സമ്മാനിച്ച് ജയ് മീന ചരിത്രത്തിൽ ഇടംപിടിച്ചു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് സോഫ്റ്റ് ടെന്നീസ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button