Uncategorized

തെളിവിന്‍റെ കണിക പോലുമില്ല’: പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ നേരിടുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും റിയാസിനുമെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. മൂവർക്കുമെതിരേ തെളിവിന്‍റെ കണിക പോലുമില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല. എൽഡിഎഫ് യോഗം ഉടൻ വിളിക്കുമെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം, മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ക​ത്തി​ന്മേ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ഡി ക​ത്ത് ന​ൽ​കി 15 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി​യി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ത്താ​യി ഇ​ന്ന് ഡി​ജി​പി​ക്ക് കൈ​മാ​റും. തു​ട​ർ​ന്ന് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button