Uncategorized
കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി പൃഥ്വിജിത്ത് ആണ് മരിച്ചത്. കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം രാത്രി 11.30 ഓടെയായിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.




