Uncategorized

കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥ‌യിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

ചങ്ങനാശേരി /തിരുവല്ല കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്‌ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലീസിൽ പരാതി നൽകി.16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്‌ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.
എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. എസ്.സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button