Uncategorized
കുടുംബവഴക്കെന്ന് സൂചന; കാക്കനാട് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി

കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിനി ജയശ്രീക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിനു കാരണം കുടുംബ വഴക്കെന്നാണ് സൂചന.




