4-ാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; ദാദാ സാഹെബ് ഫാൽക്കെ അവാര്‍ഡ് അനന്ത് നാഗിന്

ഏകതാനഗർ (ഗുജറാത്ത്): 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഭ്രമയുഗത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാര അർഹനാക്കിയത്. കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് അദ്ദേഹത്തെ സമ്മാനാർഹനാക്കിയത്. ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മുതിർന്ന നടൻ അനന്ത് നാഗ് ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയ ലക്ഷ്മിയാണ് ഏറ്റുവാങ്ങിയത്. സദസ് എഴുന്നേറ്റ് നിന്ന് അവരെ ആദരിക്കുകയും ചെയ്തു.
മികച്ച തമിഴ് ചിത്രമായ രായന് വേണ്ടി ധനുഷും മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി നിർമാതാവ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് ആണ് സ്വന്തമാക്കിയത്. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടിയപ്പോൾ ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിൽ വച്ചാണ് അവാർഡ് ദാനം നടന്നത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.



