Uncategorized

തദ്ദേശ വകുപ്പിൽ നിയമന വിവാദം; കിലയിൽ രാഷ്ട്രീക്കാരെ തിരുകി കയറ്റി മന്ത്രി കെ എം ഷാജി

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ‘കില’ സ്ഥാപനത്തിൽ വൻ നിയമന വിവാദം. മന്ത്രി കെ എം ഷാജിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നോമിനികളെ തസ്തികകളിൽ തിരുകിക്കയറ്റിയെന്നാണ് പ്രധാന ആരോപണം. ആർ ജി എസ് എ, തീമാറ്റിക് എക്സ്പേർട്ട്, കില കോർഡിനേറ്റർ തുടങ്ങിയ സുപ്രധാന തസ്തികകളിലെ നിയമനങ്ങളാണ് നിലവിൽ വിവാദത്തിലായിരിക്കുന്നത്.എം എസ് എഫ് സംസ്ഥാന ട്രഷറർ മുതൽ വിവിധ മണ്ഡലം ഭാരവാഹികൾ വരെ നിയമനപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുസ്‌ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, കെ എസ് യു സംഘടനകളുടെ ഭാരവാഹികളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

25,000 രൂപ മുതൽ 50,000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്ന കരാർ തസ്തികകളിലാണ് രാഷ്ട്രീയ പിൻബലത്തോടെയുള്ള ഈ തിരുകിക്കയറ്റൽ. നിലവിൽ കിലയിൽ ജോലി ചെയ്തുവന്നിരുന്ന മുഴുവൻ താൽകാലിക ജീവനക്കാരെയും പിരിച്ചുവിട്ട ശേഷമാണ് ഭരണപക്ഷ അനുകൂലികളെ ഈ തസ്തികകളിൽ നിയമിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button