Uncategorized

സുകുമാര കുറുപ്പ് വിദേശത്തോ? സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്, ഇൻ്റർപോളിന് കത്ത് നൽകും

തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. ബ്യൂണോയിൽ ജോൺ മേനോൻ എന്നപേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം. ഇൻ്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇൻ്റർപോളിന് കത്ത് നൽകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. നേരത്തെ, കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തിരുന്നില്ല. എന്നാൽ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്തപ്പോഴാണ് കുറുപ്പെന്ന രീകിയിൽ പ്രചരണം നടക്കുന്നത്. നിലവിൽ ഇത് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button