Uncategorized

ഒരുമിച്ച് യാത്ര ചെയ്ത‌ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു; 3 പേർ പിടിയിൽ

പട്‌ന . ബിഹാറിലെ ജാമുയിയിൽ
പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വിദ്യാർഥികളെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യവ്യാപമായി വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.

ബിഹാറിലെ ജാമുയി നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർഥികളാണ് അക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ വിദ്യാർഥികളെ പിടിച്ചു വച്ചത്. ആൺകുട്ടിയെ മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. ഈ പുരുഷന്മാർക്ക് ഇങ്ങനെ പെരുമാറാൻ ആരാണ് അവകാശം നൽകിയത്? ഇത് പുരുഷാധിപത്യമാണ്, പൊലീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button