Uncategorized

മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 600-ഓളം സ്ത്രീകൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ദക്ഷിണാഫ്രിക്കയിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 600-ഓളം സ്ത്രീകൾ. ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിൽ രാജ്യത്ത് 581 സ്ത്രീകൾ കൊല്ലപ്പെട്ടു. ഇതിൽ 131 പേർ ജൊഹാനസ്‌ബർഗ് ഉൾപ്പെടുന്ന ഗൗട്ടെങ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. ജൊഹാനസ്‌ബർഗിലും പരിസരപ്രദേശങ്ങളിലുമായി പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 13 സ്ത്രീകളുടെ മൃതദേഹങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു.

ലോകത്ത് ലിംഗാധിഷ്ഠിത അതിക്രമങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതലായി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. തുടർച്ചയായ ഈ കൊലപാതകങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായി, ഈ ആഴ്ചയുടെ തുടക്കത്തിൽ അഞ്ച് സ്ത്രീകളെയും ഒരു ചെറിയ കുട്ടിയെയും വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.

എന്നാൽ, മൊത്തം കൊലപാതകങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 204 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവാണോ കുറവാണോ ഉണ്ടായതെന്ന് വ്യക്തമല്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ആക്ടിംഗ് പൊലീസ് മന്ത്രി ഫിറോസ് കച്ചാലിയ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button