Uncategorized

അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകൾ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും.

സെപ്ത‌ംബർ അവസാനത്തോടെയാണ് ബാങ്കുകളുടെ ഇടപാടുകൾ തടസപ്പെടുക.

സെപ്തംബർ 28 മുതൽ 30 വരെ മൂന്ന് ദിവസം യുണൈറ്റഡ്ഫോറം ഓഫ് ബാങ്ക് യുണിയൻ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്‌തംബർ 26-ാം തീയതി നാലാം ശനിയാണ്. 27ന് ഞായറാഴ്‌ അവധിയാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ ഇടപാടുകൾ നേരത്തെ നടത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സപ്‌തംബർ 28,29,30 തീയതികളിൽ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് സമയത്തും സേവനം നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. എങ്കിലും ഇടപാടുകൾ നേരത്തെ നടത്താൻ കസ്റ്റമേഴ്സ് ശ്രദ്ധിക്കണമെന്ന് യൂണിയൻ ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രധാനപ്പെട്ട ഇടപാടുകൾ നേരത്തെ നടത്തണമെന്ന് എസ്ബിഐയും ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. ബാങ്കിങ് അഞ്ച് ദിവസമാക്കുക എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവ് നടപ്പാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുക, എൻപിഎസിന് കീഴിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി കൊണ്ടു വരിക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button