Uncategorized

പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിയിൽ യുഡിഎസ്എഫ് അതിക്രമം; എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു, കൊടിയും തോരണങ്ങളും കൂട്ടിയിട്ട് കത്തിച്ചു

പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിയിൽ ആക്രമണം അഴിച്ചുവിട്ട് യുഡിഎസ്എഫ് പ്രവർത്തകർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, വിജയാഘോഷത്തിനിടെ ആയിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചുഎസ്എഫ്ഐ സ്ഥാപിച്ച കൊടിയും തോരണങ്ങളും കൂട്ടിയിട്ട് കത്തിച്ചു. എംഎസ്എഫ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തി.

നേരത്തെ കണ്ണൂർ മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെഎസ്‍യു- എംഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു കയ്യാങ്കളി. കെഎസ്‍യുവും എംഎസ്എഫും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റക്കാണ് മത്സരിച്ചത്. എംഎസ്എഫ് കെഎസ്‍യുവിൽ നിന്ന് സീറ്റുകൾ പിടിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button