Uncategorized

കെഎം ഷാജി വിവാദത്തിൽ; മന്ത്രി ഉപയോഗിക്കുന്നത് സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെ ആഡംബര വാഹനം വിവാദത്തിൽ. മന്ത്രി ഉപയോഗിക്കുന്നത് സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാറാണ്. ഈ കാറിൽ കേരള സ്റ്റേറ്റ് 13 -ാ൦ നമ്പർ ഉപയോഗിക്കുന്നതും വിവാദത്തിലായിട്ടുണ്ട്. തില്ലങ്കേരി കാവുംപടി സ്വദേശിയും റിയാദിലെ വ്യവസായിയുമായ സ്വകാര്യ വ്യക്തിയുടെ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്സർക്കാർ അനുമതി ലഭിച്ചു എന്ന വാദം തെറ്റാണെന്നും മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമെന്ന് നിയമവിദഗ്ദർ വ്യക്തമാക്കി. കേരള സ്റ്റേറ്റ് നമ്പർ നൽകുന്നത് മന്ത്രിക്കാണെന്നും എന്നാൽ അതിൽ കാർ നമ്പർ രേഖപ്പെടുത്തിയല്ലെന്നും ചൂണ്ടികാട്ടി. സ്വകാര്യ വ്യക്തിയിൽ നിന്ന് സൗജന്യമായി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും വിഷയത്തിൽ മന്ത്രിയുടെ പ്രതികരണവും ദുരൂഹമുണ്ടെന്നും ഇവർ കൂട്ടിചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button