Uncategorized

റിപ്പോർട്ട‍ർ ചാനലിനെതിരായ കടന്നാക്രമണം; കളമശ്ശേരി പൊലീസ് സ്റ്റേഷൻ മാർച്ചിൽ സിപിഐഎം പ്രവർത്തകരെ തടഞ്ഞ് പൊലീസ്

റിപ്പോർട്ടർ ചാനലിന് എതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കളമശ്ശേരി സൗത്തിൽ നിന്നും ആരംഭിച്ച മാർച്ച് ഡി വൈ എസ് പി ഓഫീസിനു സമീപത്ത് വച്ച് പൊലീസ് തടഞ്ഞു.ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷവും ഉണ്ടായി. സി പി ഐ എം ഏരിയാ കമ്മറ്റി നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് നടന്ന ധർണ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ പാതയിലാണ് വി ഡി സതീശൻ എന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്നും എസ് സതീഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button