Uncategorized

പത്രമാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത് ശരിയല്ല; ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിനെതിരെ ടി കെ ഗോവിന്ദന്‍

കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ നടന്ന പൊലീസ് പരിശോധനയിൽ എതിര്‍പ്പറിയിച്ച് യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍. പത്രമാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത് ശരില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനേ അത് ഉപകരിക്കുകയുള്ളൂ. ഏത് സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ല. മാധ്യമ സ്ഥാപനത്തില്‍ ആകുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമ സ്ഥാപനങ്ങളിലെ കടന്നു കയറ്റമാണ് എന്ന് വ്യാഖ്യാനിക്കാന്‍ ഇത് ഇട നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മിന്റെ തിരുത്തല്‍ നടപടിക്കെതിരായ പരിഹാസവും എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായി. വിശാല ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയുമൊക്കെ കഴിയുമ്പോള്‍ വിശാലമായ ഒരു കൊല്ലം കഴിയും എന്നായിരുന്ന അദ്ദേഹത്തിന്റെ പരിഹാസം. അതിനുശേഷം പാര്‍ട്ടി ക്ലാസിന്റെ കുറവാണെന്ന് നേതാക്കള്‍ പറഞ്ഞ് ഒഴിയും. തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കിയത് സ്വതന്ത്ര അഭിപ്രായം പറഞ്ഞതിനാല്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. പി ജരാജനെ അവഗണിച്ചു എന്ന് തോന്നലുള്ള അണികളെ പറ്റിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ശിവന്‍കുട്ടിയെ കൊണ്ടുവന്നത് തിരുവനന്തപുരത്തെ വിഭാഗീയത കാരണമാണെന്നും എംഎല്‍എ ആരോപിക്കുന്നു.ബ്രിട്ടാസിന്റെ സംഘടനാ പാരമ്പര്യം എന്താണെന്ന ചോദ്യവുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button