ചങ്ങനാശ്ശേരിയിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരിയിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളാണ് അറസ്റ്റിലായത്കാഞ്ഞിരത്തിങ്കൽ സ്വദേശി സാജു ജോജോ, പാലത്തിങ്കൽ സ്വദേശി സാവിയോ സെബാസ്റ്റ്യൻ, പെരുന്ന സ്വദേശി അഖിൽ രംഗൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാൽ അറിയാവുന്ന മറ്റ് നാലുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്വടിവാളുകളുമായി എത്തിയ സംഘം ആയുധങ്ങള്‍ വീശി കടയിലുണ്ടായിരുന്നവരെയും മറ്റും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ പൊലിസ് പട്രോളിംഗ് സംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍ സി.കെ. ഷാജിമോന്‍, സിപിഒ ഗോപന്, ഹോംഗാര്‍ഡ് ദിലീപ് എന്നിവരടങ്ങിയ പൊലിസ് സംഘം സ്ഥലത്തെത്തി. പൊലിസ് എത്തുന്നതുകണ്ട് പ്രതികള്‍ രണ്ട് ഇരുചക്ര വാഹനങ്ങളിലായി രക്ഷപ്പെട്ടു.




