Uncategorized
കീഴൂരിൽ അടുക്കളയിൽ പെരുമ്പാമ്പ് കയറി; പൂച്ചക്കുഞ്ഞുങ്ങളെ വിഴുങ്ങി

കീഴൂരിൽ അടുക്കളയിൽ പെരുമ്പാമ്പ് കയറി; പൂച്ചക്കുഞ്ഞുങ്ങളെ വിഴുങ്ങി
ഇരിട്ടി: കീഴൂർ കൃഷ്ണാലയത്തിൽ രാധാകൃഷ്ണന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ് എത്തി. വ്യാഴാഴ്ച രാവിലെ തള്ളപ്പൂച്ചയുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാരാണ് അടുക്കളയിൽ പൂച്ചക്കുഞ്ഞുങ്ങളെ വിഴുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. ഉടൻ വിവരം ലഭിച്ചതനുസരിച്ച് വനവകുപ്പ് ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.




