Uncategorized
അഭിമന്യു വധക്കേസ്: വിചാരണ തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും

അഭിമന്യു വധക്കേസിൽ വിചാരണ തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതിഭാഗം ആവശ്യപ്പെട്ട രേഖകൾ നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. ഇവ പരിശോധിക്കാൻ പ്രതിഭാഗം തിങ്കളാഴ്ച വരെ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.
പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളിൽ 112 രേഖകളാണ് സമർപ്പിച്ചത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേർ പ്രതികളായ കുറ്റപത്രത്തിന്മേലാണ് വിചാരണ തുടങ്ങുന്നത്. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ, മനപ്പൂർവ്വം പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.




