Uncategorized

കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; എം പാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി

യുഡിഎഫ് അധികാരത്തിന് കീഴിൽ കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളപ്രതിസന്ധി. എം പാനൽ ജീവനക്കാരുടെ ശമ്പളമാണ് നിരന്തരം മുടങ്ങുന്നത്. ഓണക്കാലത്തിന് പിന്നാലെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പകുതി ശമ്പളം ഇതുവരെയും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള ഗഡുവും സെപ്റ്റംബർ ഒന്നു മുതൽ 15 വരെയുള്ള ഗഡുവും ആണ് മുടങ്ങിയിരിക്കുന്നത്.ഇതോടെ പ്രതിസന്ധിയിലാകുന്നത് 8000ത്തോളം കുടുംബങ്ങളാണ്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, ക്ലർക്ക് എന്നീ തസ്തികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ശമ്പളം ഇല്ലാത്തത്. നേരത്തെ ഓണക്കാലത്തും എം പാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button