Uncategorized

ഓഫർ കഴിഞ്ഞു, ഇനി കളി മാറും! എഐ ക്യാമറ പിഴയടക്കാത്തവർക്ക് വരുന്നത് എട്ടിന്റെ പണി, കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനം

കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ-ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നെങ്കിലും, എഐ ക്യാമറ വഴി നിയമ ലംഘനം കണ്ടെത്തി പിഴ ലഭിച്ചവരിൽ പകുതിയിലധികം ആളുകൾ ഇത് പ്രയോജനപ്പെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.

ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ബ്ലാക്ക് ലിസ്റ്റിലായാൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല. പഴയ പിഴ തുക മുഴുവനായും അടച്ച് തീർത്താൽ മാത്രമേ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കൂ. അദാലത്ത് അവസാനിച്ച സാഹചര്യത്തിൽ ഇനി പിഴ തുകയിൽ ഇളവ് ലഭിക്കില്ലെന്നും, നിയമ നടപടികൾ കൂടുതൽ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button