Uncategorized
കോട്ടയത്ത് വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനകം പിടികൂടി പൊലീസ്

കോട്ടയം: വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനകം പിടികൂടി ചങ്ങനാശ്ശേരി പൊലീസ്. ചങ്ങനാശ്ശേരി പെരുന്ന ഈസ്റ്റ് സ്വദേശി പി കെ ഇക്ബാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന് സ്വര്‍ണാഭരണങ്ങളും 4.20 ലക്ഷം രൂപയുമാണ് നഷ്ടമായത്. സ്ഥിരം മോഷ്ടാവായ തൃക്കൊടിത്താനം സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്. നിരവധി മോഷണക്കേസില്‍ പ്രതിയാണ് ഇയാള്‍.




