Uncategorized

‘സിപിഐഎം വർധിതവീര്യത്തോടെ മുന്നോട്ടുപോകും; മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഭാവനയെന്ന് വി എൻ വാസവൻ

സിപിഐഎം വർധിതവീര്യത്തോടെ മുന്നോട്ടുപോകുമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി എൻ വാസവൻ. സിപിഐഎംവിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്ന സൃഷ്ടിപരമായ വിമർശനങ്ങളും ക്രിയാത്മക നിർദ്ദേശങ്ങളും ഉൾക്കൊണ്ട്, തെറ്റായ ശൈലികൾ തിരുത്തിയും നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും മുന്നോട്ടുപോകുന്ന പ്രത്യേക സംഘടനാ രീതിയാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ കൈരളി ന്യൂസിനോടാണ് വി എൻ വാസവൻ ഇക്കാര്യങ്ങൾ സംസാരിച്ചത്.

പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണങ്ങൾ നടക്കുന്നുവെന്ന മാധ്യമ വാർത്തകൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും ഭാവനാസമ്പന്നവുമാണ്. മാധ്യമങ്ങളുടെ നിലനിൽപ്പിനും വലതുപക്ഷവൽക്കരണത്തിന്റെ ഭാഗമായും ഗീബൽസിയൻ തിയറി പോലെ തുടർച്ചയായ പെരുപ്പിച്ച നുണപ്രചാരണങ്ങളാണ് അവർ നടത്തുന്നത്. മുൻപ് ലാവലിൻ കേസ് കാലഘട്ടത്തിലും പ്രതിപക്ഷനേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾക്കും പാർട്ടിക്കുമെതിരെ വലിയ മാധ്യമവേട്ട നടന്നിട്ടുണ്ടെങ്കിലും, പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം പാവപ്പെട്ട ജനങ്ങൾക്ക് ഭാരമാകുമെന്നും, കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ അടിക്കാനുള്ള നീക്കമാണ്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിക്കാതെ ബിഡ് ഓപ്പൺ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും അത് കേരളത്തെ അന്ധകാരത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button