Uncategorized

ബിരിയാണിയില്‍ ചത്ത വണ്ട്; കോഴിക്കോട് ഹോട്ടല്‍ പൂട്ടിച്ചു

കോഴിക്കോട്: ബിരിയാണിയില്‍ ചത്ത വണ്ടിനെ കണ്ടെത്തിയെന്ന പരാതിയില്‍ കോഴിക്കോട് ഹോട്ടല്‍ പൂട്ടിച്ചു. ആരോഗ്യവകുപ്പാണ് നടപടി സ്വീകരിച്ചത്. കുന്ദമംഗലം പന്തീര്‍പാടം മുറിയനാലിൽ പ്രവര്‍ത്തിച്ചുവന്ന ഹോട്ടല്‍ പാരഡൈസാണ് അടപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

ഹോട്ടലിൽ കഴിക്കാനെത്തിയവർ ബിരിയാണിയിൽ നിന്ന് ചത്ത വണ്ടിനെ ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അടപ്പിച്ചത്.

ഭക്ഷണത്തിന്റെ ഗുണനിലവാരം, ഹോട്ടലിന്റെ ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button