ഔഷധ സസ്യങ്ങൾ വിദ്യാലയത്തിന് സംഭാവന ചെയ്തു.

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സ്കൂൾ ഔഷധ സസ്യ തോട്ടത്തിലേക്ക് കേളകം സി വി എൻ കളരിയിലെ എൻ ഇ പവിത്രൻ ഗുരുക്കൾ അറുപതിനം ഔഷധ ഔഷധസസ്യങ്ങൾ വിദ്യാലയത്തിന് നൽകി മാതൃകയായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.ജിൽസ് വർഗീസ് അധ്യക്ഷനായി. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, അധ്യാപകരായ വിജി പി ജെ , കെ വി ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ പവിത്രൻ ഗുരുക്കൾ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു . ‘നാട്ടറിവ് തിരിച്ചറിവ്’ എന്ന പേരിൽ ഗുരുക്കൾ നടത്തിയ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ക്വിസ് മത്സരത്തിൽ വിജയികളായ ഡിസാ സാൻ ജോ, ദേവദർശ്, സോനു തോമസ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. എൻ എസ് എസ് വൊളണ്ടിയർ ന്യൂട്ടൻ കെ ജെ ചടങ്ങിന് നന്ദി പറഞ്ഞു. സ്വന്തം വീട്ടുവളപ്പിൽ ചെടിച്ചട്ടികളിൽ നട്ടു തയ്യാറാക്കിയ വ്യത്യസ്തതരം ഔഷധസസ്യങ്ങളാണ് പവിത്രൻ ഗുരുക്കൾ വിദ്യാർത്ഥികൾക്ക് കൈമാറിയത്. വിദ്യാലയ വളപ്പിൽ ഒരുക്കിയ ഔഷധത്തോട്ടം നാട്ടറിവുകൾ സംരക്ഷിക്കുന്നതിന് ഏറെ സഹായകമായി തീർന്നിട്ടുണ്ട്.




