Uncategorized

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന;, ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി, 72 കേസുകൾ രജിസ്റ്റർ ചെയ്തു

കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മിന്നൽ പരിശോധന നടത്തുകയായിരുന്നു. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. യാത്രക്കാരെ ബാധിക്കാത്ത നിലയിൽ പിഴ ചുമത്തി ബസുകൾക്ക് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം വി ഡി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button