Uncategorized

ഇരിട്ടി എം.ജി. കോളേജിൽ 31-ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

​ഇരിട്ടി: കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഇരിട്ടി എം.ജി. കോളേജ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. 14 ജില്ലകളിൽ നിന്നായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 28 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.
​ചടങ്ങ് പ്രമുഖരുടെ സാന്നിധ്യത്തിൽ മന്ത്രി സണ്ണി ജോസഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ പി.വി. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുരേഷ്, മുനിസിപ്പൽ കൗൺസിലർ കെ.കെ. ഉണ്ണികൃഷ്ണൻ, എം.ജി. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, വൈ.വൈ. മത്തായി, സത്യൻ കൊതേരി, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ, കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി വിപിൻ ബാബു, സീനിയർ വൈസ് പ്രസിഡന്റ് പി. മാത്യൂ, എം. രമേശൻ, ദിലീപ് മോഹൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button