Uncategorized

കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് അടിമാലി സിഐ

ഇരട്ടക്കുട്ടികളുടെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത് ഒലിച്ചിറങ്ങിയ കീടനാശിനി ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കീടനാശിനി കുപ്പിയുടെ അടി പൊട്ടിയ നിലയിലാണെന്നും
അബദ്ധത്തിൽ കുട്ടികൾ കഴിച്ചതാകാമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വലിയകാട്ടിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നിവർ കീടനാശിനി ഉള്ളിൽ ചെന്ന് മരണത്തിന് കീഴടങ്ങിയത്. ഇതേ തുടർന്ന് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിതാവിനെ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button