Uncategorized

ഉപ്പളയിൽ വീടിൻ്റെ സിറ്റൗട്ടിൽനിന്ന കുട്ടിയ്ക്ക് നേരേ കുരച്ചെത്തി തെരുവുനായ്ക്കൾ; ഭയന്ന് നിലവിളിച്ച് നാലുവയസ്സുകാരൻ;

കാസർകോട്: ഉപ്പളയിൽ വീടിന്റെ സിറ്റൗട്ടിൽനിന്ന കുട്ടിയെ ആക്രമിക്കാനെത്തി തെരുവുനായ്ക്കൾ. ഉപ്പള ബാപ്പായത്തൊട്ടി നാസറിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ​ദൃശ്യങ്ങളും പുറത്തുവന്നു.വീടിന്റെ സിറ്റൗട്ടിൽനിൽക്കുകയായിരുന്ന നാലുവയസ്സുകാരന് നേരേയാണ് രണ്ട് തെരുവുനായ്ക്കൾ കുരച്ചെത്തിയത്. ഇതോടെ കുട്ടി ഭയന്ന് നിലവിളിച്ചു. തെരുവുനായ്ക്കൾ സിറ്റൗട്ടിൽ കയറി കുരച്ചതോടെ പരിഭ്രാന്തനായ കുട്ടിയ്ക്ക് പെട്ടെന്ന് വാതിൽതുറന്ന് അകത്തേക്ക് പോകാനും പറ്റിയില്ല. കുട്ടിയുടെ കരച്ചിലും വാതിലിൽ അടിയ്ക്കുന്ന ശബ്ദവും കേട്ടാണ് മാതാവ് എത്തിയത്. ഇതിനിടെ തെരുവുനായ്ക്കൾ പുറത്തേക്ക് ഓടിപ്പോയിരുന്നു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടിയെ ആക്രമിക്കാനെത്തിയ സംഭവം കൂടി ഉണ്ടായതോടെ വിഷയത്തിൽ പഞ്ചായത്ത് ഓഫീസിലേക്കടക്കം പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ ആലോചന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button