Uncategorized
കൊച്ചിയില്‍ പൊലീസുകാരുടെ കൈ തല്ലിയൊടിച്ച് പ്രതി

കൊച്ചി: കൊച്ചിയില്‍ പൊലീസുകാരുടെ കൈ തല്ലിയൊടിച്ച് എംഡിഎംഎ കേസ് പ്രതി. മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി രഞ്ജിത്താണ് പൊലീസുകാരെ ആക്രമിച്ചത്. എസ്‌ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ആക്രമിച്ചത്. രണ്ടുപേരുടെ കൈക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരെ ആക്രമിച്ചതിനും ലഹരി കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.



