മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചയാൾക്ക് മുഖ്യമന്ത്രി ഓഫീസിലേക്ക് എളുപ്പം കയറി ചെല്ലാന്‍ കഴിയുന്നത് സങ്കടകരം’; വി.ഡി സതീശനെ ഷാജന്‍ സ്‌കറിയ സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

യൂട്യൂബർ ഷാജൻ സ്കറിയ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി ഉയരുന്നു. ഈ സന്ദർശനത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് വി.ആർ. അനൂപ് പരസ്യമായി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അനൂപ് ഈ വിമർശനം ഉന്നയിച്ചത്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇത്ര എളുപ്പത്തിൽ കയറിച്ചെല്ലാൻ സാധിക്കുന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പോലും മുഖ്യമന്ത്രിയെ കാണാൻ കാത്തിരിക്കേണ്ടി വരുമ്പോൾ, യാതൊരു ഔദ്യോഗികതകളുമില്ലാതെ ഷാജൻ സ്കറിയയെപ്പോലെയുള്ള ഒരാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഓടിക്കയറാൻ കഴിയുന്നത് സങ്കടകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഈ സർക്കാർ അധികാരത്തിൽ വരാൻ പരിശ്രമിച്ച സാധാരണ പ്രവർത്തകർക്കും വോട്ട് ചെയ്ത സാധാരണക്കാർക്കും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നും ഇത് സർക്കാരിനെ സംബന്ധിച്ച് ഗുണകരമല്ലെന്നും അനൂപ് പറയുന്നു.തൃശൂരിൽ സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഷാജൻ സ്കറിയ എത്തിയതെന്നാണ് സന്ദർശനത്തെക്കുറിച്ച് പറയപ്പെടുന്നത്. എന്നാൽ, നഴ്സുമാരുടെ ആവലാതികൾ സർക്കാരിനെ അറിയിക്കാൻ ഇത്തരത്തിൽ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും വി.ആർ. അനൂപ് വ്യക്തമാക്കി




