Uncategorized
ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ഷാർജ: അൽ ഖാസിമി ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനാണ് അന്തരിച്ച ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഷാർജ റൂളേഴ്സ് കോർട്ട് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ അന്ത്യ ചടങ്ങുകൾ നടക്കും. നമസ്കാരത്തിന് ശേഷം ഭൗതികശരീരം അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഷാർജ പ്രഖ്യാപിച്ചിട്ടുണ്ട്




