Uncategorized
അന്തരിച്ച മാധ്യമപ്രവർത്തകനെതിരെ സൈബർ ആക്രമണം: ‘ആർക്കെതിരായാലും ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി’

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തന്നെ തീരാക്കളങ്കമാണ്. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനെതിരെയാണ്സൈബർ ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ എറണാകുളം പ്രസ് ക്ലബ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു.




