Uncategorized

പെട്ടിഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു

കൊല്ലം: കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിലെ യാത്രക്കാരൻ മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) യാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം കുണ്ടറ പെരുംപുഴ ഷാപ്പമുക്കിൽ വച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ എതിരെ വന്ന കാറിലും ഓട്ടോയിലും നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലും ഇടിച്ചുകയറുകയായിരുന്നു.

ബഷീർകുട്ടിയുടെ ഭാര്യ ഉലൈമുത്ത്, മറ്റൊരു വാഹനത്തിലെ യാത്രക്കാരനായ സുർജിത്ത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button