ഡൽഹിയിൽ അനധികൃതമായി പ്രവർത്തിച്ച 54 ജ്വല്ലറികൾ സീൽ ചെയ്തു

ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് 54 ജ്വല്ലറികളും കടകളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു. വ്യാപാരികളുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് 54 ജ്വല്ലറികളും കടകളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു. വ്യാപാരികളുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച രാവിലെ കുച്ച മഹാജനിയിൽ വച്ചാണ് നടപടി ഉണ്ടായത്. കെട്ടിടങ്ങളിലെ കടകളിൽ നോട്ടീസ് പതിച്ച ശേഷം ഉടൻ തന്നെ സീലിംഗ് നടപടികൾ നടപ്പിലാക്കിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വെള്ളിയും വെള്ളി നാണയങ്ങളും സീൽ ചെയ്ത കടകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടു.
ഡൽഹിയിലെ സത്യ നികേതൻ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചത്തിന് പിന്നാലെ അനധികൃതവും അപകടകരവുമായ ഘടനകൾക്കെതിരെ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ചാന്ദ്നി ചൗക്കിലെ ജ്വല്ലറികൾക്കെതിരെയുള്ള കടുത്ത നടപടി.