Uncategorized
കോളേജ് യൂണിയൻ ഇലക്ഷനുകളിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ എസ്എഫ്ഐ നേതാക്കളെ ജയിലിലടച്ച് തീർക്കാമെന്നാണ് യുഡിഎഫ് നയം: പിഎസ് സഞ്ജീവ്

കോളേജ് യൂണിയൻ ഇലക്ഷനുകളിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ എസ്എഫ്ഐ നേതാക്കളെ ജയിലിലടച്ച് തീർക്കാമെന്നാണ് യുഡിഎഫ് നയമെന്ന് പിഎസ് സഞ്ജീവ്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു പിഎസ് സഞ്ജീവ്. നാലാം തീയതി വന്ദേമാതരം പൂർണമായി പാടി സംഘപരിവാറിനോട് കീഴ്പ്പെട്ട സർക്കാരിനെതിരെ സമരത്തിൽ പങ്കെടുക്കാത്ത നേതാക്കളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കെ കെഎസ്യു വിനെ ജയിപ്പിക്കാൻ ഞങ്ങളിൽപ്പെട്ടവരെ ജയിലിൽ അടച്ചാൽ മതിയെന്ന് കരുതുന്നവർക്ക് തെറ്റിയെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.




