Uncategorized

ആർഎസ്‌പി ദേശീയ സമ്മേളനം കൊല്ലത്ത് നിന്ന് ദില്ലിയിലേക്ക് മാറ്റി

യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനം കൊല്ലത്ത് നിന്ന് ദില്ലിയിലേക്ക് മാറ്റി. ഓഗസ്റ്റിൽ നിശ്ചയിച്ച ബ്രാഞ്ച്–ലോക്കൽ സമ്മേളനങ്ങളും ഒന്നുപോലും നടന്നില്ലെന്നതും ശ്രദ്ധേയമാണ്. ഷിബു ബേബിജോണും എൻ.കെ. പ്രേമചന്ദ്രനും തമ്മിലെ അകൽച്ച രൂക്ഷമെന്നാണ് സൂചന. പാർട്ടിക്കുള്ളിലെ ഭിന്നത താഴെത്തട്ടിലേക്കും വ്യാപിച്ചെന്ന് പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാന സമ്മേളനത്തിന്റെ വേദി കൊല്ലത്തേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളത്ത് നിന്നാണ് കൊല്ലത്തേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button