Uncategorized

ഹോൺ മുഴക്കിയതിന് കാർ അടിച്ചു തകർത്തു, ആക്രമിച്ചത് ഫോൺ വിളിച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്നയാൾ; സംഭവം കൊച്ചിയിൽ

കൊച്ചി: എറണാകുളത്ത് ഹോൺ മുഴക്കിയതിന് കാർ അടിച്ചു തകർത്തു. ഫോൺ വിളിച്ചുകൊണ്ട് അശ്രദ്ധമായി റോഡ് മുറിച്ചു കിടന്ന ആളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ടൗൺഹാളിൽ സമീപം കലാഭവൻ റോഡിലാണ് ആക്രമണം. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ അഫ്നാസിന് നേരെയായിരുന്നു ആക്രമണംകഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ അലക്ഷ്യമായി ഫോൺ വിളിച്ചു കൊണ്ട് സാദിഖ് എന്നയാൾ വരികയായിരുന്നു. വളവ് തിരിഞ്ഞ് വന്ന അഫ്നാസ് ഇയാളെ കണ്ടതോടെ ഹോൺ മുഴക്കി. ഇതോടെ സാദിഖ് പ്രകോപിതനായി വാഹനം തടഞ്ഞു. തുടർന്ന് അഫ്നാസുമായി വാക്കേറ്റമായി. ഇതിനിടെ സാദിഖ് സമീപത്തുള്ള സുഹൃത്തിനെ ഫോണിൽ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ബേസ് ബോൾ ബാറ്റുമായി എത്തിയ ഇയാൾ കാറിൻറെ ചില്ല് അടിച്ചുതകർത്തു. പിന്നീട് വെല്ലുവിളിയുമായി ഇരുവരും റോഡിൽ നിലയുറപ്പിച്ചു. കുറച്ച് സമയം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവർ സ്ഥലം വിട്ടു.

ഒടുവിൽ ആക്രമണത്തിൽ പരിക്കേറ്റ അഫ്നാസ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ പൊലീസിൽ പരാതിയും നൽകുകയായിരുന്നു. കൊച്ചിയിൽ ഹോസ്റ്റലുകൾ നടത്തുന്ന ആളാണ് സാദിഖ്. പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതിയായ സാദിഖും ഇയാളുടെ സുഹൃത്തും ഒളിവിൽ പോയിരിക്കുകയാണ്. മുമ്പ് നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാ മോഡല്‍ ആക്രമണത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button