Uncategorized

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ല; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.

സ്വകാര്യ ബസ് ജീവനക്കാരുടെ ഫോട്ടോ വച്ച് പൊലീസ് പശ്ചാത്തല പരിശോധന നടത്തും. പരിശോധനക്ക് ശേഷം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡും നല്‍കെമെന്ന് കമ്മീഷണര്‍ അറിയിച്ചു. വെരിഫിക്കേഷന്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബസ് ഉടമകള്‍ നല്‍കുന്ന അപേക്ഷ പരിഗണിച്ചായിരിക്കും കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുക.

പാട്ടത്തിനെടുത്ത് ഓടിക്കുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും. പാട്ടത്തിനെടുത്ത ബസുകളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരസ്പരം അറിയാത്ത സാഹചര്യമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അന്‍സാറുമായി ബന്ധപ്പെട്ട കേസിലും ബസ് ഉടമയ്ക്ക് ജീവനക്കാരനെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button