Uncategorized

അട്ടപ്പാടിയിലെ ഭൂമിക്കൊള്ള: കോണ്‍ഗ്രസിന് തിരിച്ചടി; ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ സിപിഐഎമ്മിലേക്ക്

പാലക്കാട്: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഉള്‍പ്പെട്ട അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്കൊള്ളയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി. കോണ്‍ഗ്രസ് വിടാനാണ് ഭൂമിക്കൊള്ളയ്ക്ക് ഇരയായ ആദിവാസികളുടെ തീരുമാനം. ദൊഡുഗട്ടി ഊരിലെ നൂറിലേറെ കുടുംബാംഗങ്ങളാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ഇവര്‍ സിപിഐഎമ്മില്‍ ചേരും. കോണ്‍ഗ്രസുകാര്‍ തങ്ങളെ പറ്റിച്ചതായി ഭൂമി നഷ്ടപ്പെട്ടവര്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എപ്പോഴും ഒപ്പം നിന്നു. അവര്‍ക്കൊപ്പം ചേരാന്‍ തങ്ങള്‍ തീരുമാനിച്ചു. ദൊഡുഗട്ടിയിലേത് തങ്ങളുടെ ഭൂമിയാണ്. അത് കോണ്‍ഗ്രസുകാര്‍ക്ക് ലഭിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. തമിഴ്‌നാട് കമ്പനി കൈക്കാലാക്കിയ ഭൂമിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കൊടി കുത്തി പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്.

അട്ടപ്പാടിയിലെ 28 ഏക്കര്‍ ഭൂമിക്കൊള്ളയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് റിപ്പോര്‍ട്ടറായിരുന്നു പുറത്തുകൊണ്ടുവന്നത്. 28 ഏക്കര്‍ വരുന്ന ആദിവാസി ഭൂമി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വഞ്ചിച്ച് തട്ടിയെടുത്തെന്നായിരുന്നു പരാതി. തലമുറകളായി കൈമാറിക്കിട്ടിയ പത്ത് ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പാലൂര്‍ ഊരിലെ ബാലനാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, കോണ്‍ഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, പ്രദേശവാസിയായ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തന്റെ ഭൂമി തട്ടിയെടുത്തു എന്നും പലര്‍ക്കായി മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തുവെന്ന് ബാലന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, പുതൂര്‍ സിഐ, പാലക്കാട് ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് ബാലന്‍ പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button