Uncategorized

ബൈക്കിൽ വീട്ടിലേക്ക് പോകവേ കാറിൽ പിന്തുടർന്നു, പത്തനംതിട്ടയിൽ 48 കാരനെ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു

പത്തനംതിട്ട: സ്കൂട്ടർ യാത്രികനെ കാറിൽ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ 48 വയസുള്ള ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി 9 മണിക്ക് അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്നാണ് സൂചന. കാരണം വ്യക്തമല്ല. സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button