Uncategorized

കേളകംഎംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ കലാ മത്സരങ്ങൾ ക്ക് തുടക്കമായി

കേളകം:- കേളകം എം ജി എം ശാലേം സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലോ മത്‌സരങ്ങൾക് വർണ്ണാ ഭമായ തുടക്കം L.P.,U.P,H.S. വിഭാഗങ്ങളിൽ വിവിധ കലാ മത്സരങ്ങൾ നടക്കും ഹൗസ് അടിസ്ഥനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ മാനേജർ റവ: ഫാ. ജിനു ജോൺ അധ്യക്ഷനായി. ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞനായ മുരളികേദാരം മുഖ്യാതിഥിയായി .തൻ്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കലാവാസനകളെ പ്രോത്‌സാഹിപ്പിക്കുന്നത് കുട്ടികളുടെ മാനസിക വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പാൾ റ്റി.വി. ജോണി സ്വാഗത പ്രസംഗവും, പി.ടി.എ. പ്രസിഡൻ്റ് രാജേഷ് കുമാർ വി.വി., മദർ പി.ടി.എ. പ്രസിഡൻ്റ് ശ്രീജ സുനിൽ, ഫൈൻ ആട്സ് സെക്രട്ടറി മാസ്റ്റർ ആഡ്വിൻ ബാബു, സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്ഗേൾ കുമാരി കരോളിൻ സോണി ജോസഫ് നന്ദി പ്രകാശനവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button