Uncategorized
ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ഓഖ്ലയിൽ കമ്മ്യൂണിറ്റി ഹാളിന് സമീപം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം. ഒരാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ നാല് പേരെയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാ സ്ഥലത്തെത്തി. സ്ഫോടനത്തിനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.




