Uncategorized

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചു: ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ കാ​ലി​ൽ പൊ​ലി​സ് വെ​ടി​വ​ച്ചു

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലി​സി​ന്‍റെ വെ​ടി​യേ​റ്റു വീ​ണു. സം​ഭ​വ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് (24), ത​വാ​സി (28) എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തുക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​താ​യി പൊ​ലി​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ഞ്ചി​കോ​ണം​പാ​ള​യ​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ൽ വ​ച്ചാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പൊ​ലി​സ് പെ​ൺ​കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​സ്‌​പെ​ക്ട​ർ സ്വ​ർ​ണ്ണ​വ​ല്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​വാ​സി​യു​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഈ ​സ​മ​യം ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന അ​രി​വാ​ളെ​ടു​ത്ത് ത​വാ​സി ഇ​ൻ​സ്‌​പെ​ക്ട​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ചി​ല​മ്പ​ര​ശ​ൻ പ്ര​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് വെ​ടി​യേ​റ്റ ത​വാ​സി​യെ​യും പ​രി​ക്കേ​റ്റ ഇ​ൻ​സ്‌​പെ​ക്ട​ർ സ്വ​ർ​ണ്ണ​വ​ല്ലി​യെ​യും കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button