Uncategorized

പീഡന കേസിൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ അവധി അപേക്ഷ നഗരസഭ നിരസിച്ചു, കൗൺസിലർ സ്ഥാനം നഷ്ടമാകും

പീഡന കേസിൽ ജാമ്യം അനുവദിക്കും വരെ അവധി നൽകണമെന്ന കോൺ​ഗ്രസ് കൗൺസിലർ പ്രശോഭിന്റെ അവധി അപേക്ഷ പാലക്കാട് നഗരസഭ നിരസിച്ചു. കോടതി നടപടി പൂർത്തിയാകും വരെ അവധി അംഗീകരിക്കണമെന്ന നിലപാടെടുത്ത് കോൺഗ്രസ് പ്രശോഭിനെ പിന്തുണച്ചിരുന്നു. എന്നാൽ അവധി നൽകുന്നതിനെ സിപിഐഎം ശക്തമായി എതിർത്തു. പ്രശോഭിന് അവധി നൽകരുതെന്ന് വനിതാ കൗൺസിലർമാരും ശക്തമായ നിലപാടെടുത്തു.ചർച്ചക്കിടെ കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായി. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും, പാലക്കാട് മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് അംഗങ്ങൾ പ്രശോഭിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം പീഡന കേസിൽ ജയിലിൽ കഴിയുന്ന പ്രശോഭിന് കൗൺസിലർ സ്ഥാനം നഷ്ടമാകും.കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളിയതോടെയാണ് പ്രശോഭിന്റെ കൗൺസിലർ സ്ഥാനം തെറിക്കുമെന്ന ഏതാണ്ട് ഉറപ്പായത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പാലക്കാട് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീനെ വിവരം അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കേണ്ടത്. പ്രശോഭ് അയോഗ്യനായാൽ യുഡിഎഫ് കൗൺസിലർമാരുടെ എണ്ണം 17 ആയി കുറയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button