Uncategorized

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പ്രതികൾ പാലായിൽ പിടിയിൽ

കോട്ടയം: പാലായിൽ കഞ്ചാവ് വേട്ടക്കിടെ പരിശോധനയ്ക്ക് എത്തിയ പൊലീസുകാരെ പ്രതികൾ കാറിടിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു. പാലാ ആർ.വി ജങ്ഷനിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിനെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പാലാ പൊലീസ് പിടികൂടി. നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, വെങ്ങല്ലൂർ അജ്മൽ, നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് അര കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്നും ഇവർക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button